ജി എൽ പി എസ് കൂടത്തായി/അക്ഷരവൃക്ഷം/കൊറോണ - ലോക മഹാമാരി
കൊറോണ - ലോക മഹാമാരി
കൊറോണ - ലോക മഹാമാരി മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയിൽ നിന്നും രോഗകാരികളാകുന്ന ഒരു കൂട്ടംRNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള ഈ വൈറസിന് ആ പേര് വന്നത് അതിൻ്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷികളിലും മൃഗങ്ങളിലും രോഗങ്ങളുണ്ടാക്കുന്ന ഈ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്തു സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകുന്നു. പിന്നീട് അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വരുന്നു. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാറും വരെ ഈ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. പ്രധാനമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കും. ജലദോഷം, പനിയുമൊക്കെയാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കും .ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, വീട്ടിൽ തന്നെ ഇരിക്കുക എന്നതാണ്. എങ്കിൽ മാത്രമേ ഈ മഹാമാരി നമ്മുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളൂ...
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം