നേരം
കൊറോണ നാടുവാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കുംതിരക്കുംബഹളമില്ല
വാഹനാപകടംതീരയില്ല
വട്ടംകൂടാനുംകുടിച്ചിടാനും
നാട്ടി൯പുറങ്ങളിൽആരുമില്ല
ജങ്ക്ഫുഡ്ഡുണ്ണുന്നചങ്കുകള്ക്ക്
കഞ്ഞികുടിച്ചാലുംസാരമില്ല
കല്ലെറിയാൻറോഡിൽജാഥയില്ല
കല്ല്യാണത്തിൻപോലുംജാഡയില്ല
നേരമില്ലെന്നപരാതിയില്ല
ആരുമില്ലെന്നുള്ളതോന്നലില്ല
എല്ലാരുംവീട്ടിൽഒതുങ്ങിനിന്നാൽ
കള്ളൻകൊറോണതള൪ന്നുവീഴും