ജി എൽ പി എസ് ആണ്ടൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അമ്പലവയൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആണ്ടൂർ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1954-1955 വർഷമാണ് ആണ്ടൂർ ഗവ: എൽ പി സ്കൂൾ ആരംഭിച്ചത് .അന്ന് വെറും ഓലഷെഡ് മാത്രമായിരുന്നു .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രദേശത്തിൻ്റെ പുരോഗതിക്ക് ആക്കം കൂട്ടിയ സ്ഥാപനമാണ് ഈ വിദ്യാലയം വജ്രജൂബിലി പിന്നിട്ട ഈ സ്ഥാപനം ഗ്രാമീണരുടെ ഉന്നതിയിൽ നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട് .
1955 നവംബർ 21 ന് സ്ഥാപിതമായ ഈ വിദ്യാലയം കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെത്തുടർന്ന് 1965-ൽ സർക്കാർ ഏറ്റെടുക്കുകയും ഒരു കെട്ടിടം അനുവദിക്കുകയും ചെയ്തു .1984 -ൽ പി റ്റി എ കമ്മിറ്റി നിലവിൽ വരുന്നതുവരെ നാട്ടുകാരുടെ നേതൃത്വത്തിലാണ് വിദ്യാലയ പ്രവർത്തനങ്ങൾ നടന്നിരുന്നത്.