ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/നമ്മുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ലോകം


 
ഭയപ്പെടുകയില്ല, തളരുകയില്ല, തോൽക്കുകയില്ല
ഒന്നിച്ച് ഒന്നായി നിന്ന് തുരത്തിയെറിയും
നാടിനെ വിഴുങ്ങാൻ വന്ന കൊറോണ എന്ന വൈറസിനെ
നമ്മുടെ നാടിൻ സന്തോഷം തിരിച്ചുപിടിക്കും നമ്മൾ
അകന്നിരിക്കും കരങ്ങൾ ചേർത്തുപിടിക്കും നാൾ വിദൂരമല്ല
പാറി നടന്നൊരു ബാല്യത്തെ കൂട്ടിലടച്ച കൊറോണയെ
വേരോടെ പിഴുതെറിയും നാം
നിശ്ചലമായ വിദ്യാലയമുറ്റം വീണ്ടും ഞങ്ങൾ തൻ ചുവടുകളും കളിചിരിയുംകൊണ്ട് നിറയ്ക്കുവാൻ
പ്രാർത്ഥനയോടെ അകന്നിരിക്കും
കരുതലിന്റെ കരങ്ങൾ ചേർത്തുപിടിച്ച് മുന്നേറും നാം
പ്രത്യാശയുടെ പൊൻ കിരണങ്ങൾക്കായ് കാത്തിരുന്നീടാം.

 

മുഹമ്മദ്‌ സുഹൈൽ എച്ച്
4A ജി. എച്ച്. എസ്. എൽ. പി. എസ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത