ജി എച്ച് എസ് എസ് തോട്ടട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ജാലകം പേജ് 1
ജാലകം പേജ് 4
ജാലകം പേജ് 2
ജാലകം പേജ് 3

ജാലകം

ജി എച്ച് എസ് എസ് തോട്ടടയിൽ നിന്നും 'ജാലകം' എന്ന പേരിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ ഉൾക്കൊളളിച്ചു കൊണ്ട് ഒരു പത്രം 23-12-2021 നു പുറത്തിറക്കി .സ്‌കൂൾ പി ടി എ പ്രസിഡന്റ് ഒ വി ചന്ദ്രൻ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സോപാനന്ദിനു പത്രം നൽകികൊണ്ട് പ്രകാശകർമ്മം നടത്തി .ഹെഡ്മിസ്ട്രസ് മിനി ടീച്ചർ , സീനിയർ അധ്യാപകൻ മുരളിമാസ്റ്റർ എന്നിവർ സംസാരിച്ചു .സ്കൂളിന്റെ ആഭ്യന്തരവും ബാഹ്യവുമായ വികസന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നതായിരുന്നു പത്രം പുറത്തിറക്കുന്നതിലെ പ്രധാന ഉദ്ദേശം.