ജി എം യു പി സ്കൂൾ പെരുമ്പ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

കൊറോണ എന്ന മഹാമാരി
ചൈനയിൽ നിന്നും വിരുന്നെത്തി
നമ്മളെയെല്ലാം വീട്ടിലിരുത്തി
നാട്ടിലിറങ്ങി വിലസുന്നു.
കാണാൻ നമുക്ക് പറ്റൂലെങ്കിലും
എല്ലാവരുടെയും പേടിസ്വപ്നം.
സ്കൂളടച്ചു കടകളടച്ചു
മിഠായിപോലും കിട്ടാനില്ല.
ടിവി തുറന്നാലും കൊറോണ
പത്രം നോക്കിയാലും കൊറോണ മാത്രം
കളിക്കാനും ആരുമില്ല
കൂട്ടുകാർ അകലം പാലിക്കുന്നു.
കൈകൾ സോപ്പിട്ട് കഴുകേണം
ഒരു മീറ്റർ അകലം പാലിക്കേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും പൊത്തേണം
ഇപ്പോൾ വീട്ടിലിരുന്നാലോ
കളിച്ചുരസിക്കാം പിന്നീട്.
 

റിയ തെരേസ്
2 B ജി. എം. യു. പി. സ്കൂൾ,പെരുമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത