ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ ആശ്രയം

Schoolwiki സംരംഭത്തിൽ നിന്ന്
ആശ്രയം

ആശ്രയിച്ചു ജീവിക്കുവാൻ
നിയതി നിയോഗിച്ചു
ആയതിനാലോ ഞാനും
ആശകൾ പൂട്ടിവെച്ചു.
കുറ്റപ്പെടുത്തലുകളിൽ
നിർന്നിമേഷനായ് നിന്നു- പോന്നു
പരിഹാസങ്ങളിൽ
ബധിരനായ് മാറേണ്ടിവന്നു
പീഠകൾ മറച്ചു
കാണാമറയത്തുകരഞ്ഞു
കാരുണ്യമൂർത്തി
മഹാദേവനെ
ഞാൻ നമിച്ചു
ആശ്രയമില്ലാതാർക്കും
ജീവിതം സാദ്ധ്യമല്ല
ആശ്രയം പരസ്പര
പൂരകം ഓർക്കണം നാം
 

ഹരിജയന്ത്
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത