ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും ഈ മഹാമാരിയേയും ‌

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും ഈ മഹാമാരിയെയും

ലോകം മുഴുവനും മുഴുവൻ പടർന്നുപിടിച്ച ഒരു മഹാമാരി ആണ് കൊറോണ വൈറസ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ "വുഹാൻ" എന്ന പ്രദേശത്താണ്. "ലിവൻ ലിയാങ്ങ്" എന്ന വ്യക്തിയിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. "നോവൽ കൊറോണ വൈറസ്" എന്നാണ് ഇതിന് നൽകിയ പേര്.

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഈ വൈറസ് അതിവേഗം പടർന്നു പിടിക്കുന്നു . ലോകത്ത് ലക്ഷക്കണക്കിന് ആൾക്കാർക്ക് ഈ വൈറസ് ബാധിക്കുകയുണ്ടായി പതിനായിരക്കണക്കിന് ആൾക്കാർ മരണപ്പെടുകയും ചെയ്തു.

കേരളത്തിൽ തൃശൂർ ജില്ലയിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഈ വൈറസ് പടരാതിരിക്കാൻ സർക്കാറും ആരോഗ്യപ്രവർത്തകരും പലവിധത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.

സാമൂഹിക അകലം പാലിക്കുക, വീടുകളിൽ തന്നെ കഴിഞ്ഞുകൂടുക, കൈകൾ ഉപയോഗിച്ച് കണ്ണുകളിലും വായിലും മൂക്കിലും സ്പർശിക്കാതിരിക്കുക ,മാസ്ക് ധരിക്കുക തുടങ്ങിയവയാണത്. സർക്കാറിൻറെ ഈ നിർദേശങ്ങൾ പാലിച്ചാൽ കൊറോണാ വൈറസിനെ നമുക്ക് രാജ്യത്ത് നിന്ന് തുരത്താൻ സാധിക്കും എന്നുള്ളത് തീർച്ചയാണ്.

"നമുക്ക് സാമൂഹിക അകലം പാലിക്കാം ..ഈ മഹാമാരിയെ അതിജീവിക്കാൻ..."

ആദിദേവ് കെ വി
നാലാം തരം ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം