ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19

പ്രിയ കൂട്ടുകാരേ, ലോകം മുഴുവൻ ആയിരക്കണക്കിനു ജീവൻ അപഹരിച്ചു, നമ്മെ ഭീതിയിലാഴ്ത്തിക്കൊണ്ട് അവൻ പടരുകയാണ് . കൊറോണ അഥവ കൊവിഡ് 19. നമ്മുടെ രാജ്യം അതിനെതിരെ പോരാടുകയാണ്. നമ്മുടെ കൊച്ചു കേരളത്തിലും നാം ഭീതിയാലാണ്. നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഗംഭീരമായി നടക്കുന്നു. ഉണ്ണാതെ , ഉറങ്ങാതെ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ, സാമൂഹ വ്യാപനം തടയാൻ പൊരിവെയിലിൽ കഷ്ടപ്പെടുന്ന പോലീസ്, സമൂഹ അടുക്കള, സാമ്പത്തിക സഹായം ചെയ്യുന്നവർ ..... ഇവരെല്ലാം അഭിനന്ദനമർഹിക്കുന്നു. കൊറോണ ലക്ഷണങ്ങൾ കൂട്ടുകാർക്കറിയാമല്ലോ? ലക്ഷണം കണ്ടാൽ എത്രയും വേഗം ആരോഗ്യ പ്രവർത്തകരെ അറിയിക്കുക. കൈകൾ കഴുകിയും, സാമൂഹിക അകലം പാലിച്ചും, മാസ്കും, കയ്യുറയും ധരിച്ചും , ലോക് ഡൗൺ അനുസരിച്ചും, പ്രാർത്ഥിച്ചും നമുക്ക് ഈ മഹാമാരിയെ തുരത്താം.

ലെന
4 B ജി. എം.എൽ.പി.എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം