മാനത്ത് നക്ഷത്രം മിന്നിത്തിളങ്ങുമ്പോൾ
മനസ്സിൽ കുളിർക്കാറ്റ് വീശുന്നു
മിന്നിത്തിളങ്ങുന്ന താരകമേ ഞാൻ
നിന്നുടെ കൂടെ പോന്നോട്ടെ
തുള്ളിയായി പെയ്യുന്ന മഴ പെയ്‌ത മുറ്റത്ത്
തുള്ളിക്കളിച്ചു രസിക്കുമ്പോൾ
മുന്നിൽ വന്ന് ഇടി വെട്ടി
ഉള്ളം വിരണ്ട്‍ ഞാൻ
സങ്കടപ്പെട്ട് കരഞ്ഞല്ലോ