ലോകമിതാ നിൻറെ കുരുക്കിൽ പെട്ടു പിടയുന്നു
മരണമേ അടങ്ങുന്നില്ലേ നിന്റെ കൊതി?
തെല്ലിടനേരംകൊണ്ട് മനുഷ്യ ജീവനുകളിതാ -
മണ്ണിന്റെ അഗാധതകളിലേക്കു ചേക്കേറിക്കൊണ്ടിരിക്കുന്നു
ബസില്ല, ട്രെയിനില്ല, മാളുകളില്ല സർവവും ലോക്ക് ഡൗണിൽ
ഒപ്പം മനുഷ്യ ജീവിതവും.......
മനുഷ്യാ... !എവിടെ നിൻ ജാതി എവിടെ നിൻ ദൈവം
സർവ്വതും ഒരു മാളത്തിൽ പതുങ്ങിയിരിക്കുന്നു
ഭൂമിയിലെ മാലാഖമാരായി കണക്കാക്കപ്പെട്ടവർ
ഇന്നു നമ്മൾ തൻ കൺകണ്ട ദൈവങ്ങൾ
മരണമിതാ അവളുടെ കണ്മുന്നിൽ.......
കത്തിയെരിയുന്ന വെയിലിലും മനുഷ്യ ജീവന് കാവലാളാകുന്ന
നിയമത്തിൻ പാലകരെ നിങ്ങള്ക്കു പ്രണാമം
ലക്ഷ്യം മറ്റൊന്നുമില്ല അതിജീവനം മാത്രം......