ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ് കൗട്ട് / ഗൈഡ് പ്രസ്ഥാനം                                  

  1907 - ൽ ബേഡൺ പവ്വൽ സ്ഥാപിച്ച ഒരു പ്രസ്ഥാനമാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനം. കുട്ടി കളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ പരിപൂർണ്ണ വികാസമാണ് ഇതിന്റെ ലക്ഷ്യം. 'ഈശ്വരനോടുള്ള കടമ' , 'മറ്റുള്ളവരോടുള്ള കടമ ', 'തന്നോട് തന്നെയുള്ള കടമ'. എന്നീ തത്ത്വങ്ങളിൽ  ഊന്നിയതാണ് ഇതിന്റെ പ്രവർത്തനം .   സ്കൗട്ട് / ഗൈഡിന് നിയമവും പ്രതിജ്ഞയും ഉണ്ട് . ചെറു സoഘങ്ങളായുള്ള പ്രവർത്തനം , പ്രവൃത്തിയിലൂടെയുള്ള പഠനം, പ്രകൃതിയുമായി ഇണങ്ങി ചേർന്നുള്ള ജീവിതം, ഇതെല്ലാമാണ് സ്കൗട്ടിങ്ങിന്റെ രീതികൾ .1909-ൽ ഇന്ത്യയിലും 1913- ൽ കേരളത്തിലും സ്കൗട്ടിങ് ആരംഭിച്ചു.1950 നവംബർ 7 ന് ആണ് ഭാരത സ്കൗട്ട്  ഗൈഡ് (BSG) രൂപം കൊണ്ടത്. ഇന്ത്യൻ രാഷ്ട്രപതിയാണ് ഇതിന്റെ  മുഖ്യ രക്ഷാധികാരി.BSG കേരള ഘടകത്തിന്റെ രക്ഷാധികാരി ഗവർണ്ണറും , പ്രസിഡന്റ് വിദ്യാഭ്യാസ മന്ത്രി യുമാണ് . 'Kerala  State BSG ' യുടെ ചീഫ് കമ്മീഷൻ DPI ആണ് . നമ്മുടെ സ്കൂളിൽ 1999 മുതൽ Kerala State BSG യുടെ ഒരു യൂണിറ്റ് 84 th TIRUR പ്രവൃർത്തിക്കുന്നുണ്ട്. 32  കുട്ടികളാണ്  ഒരു യൂണിറ്റിൽ പരമാവധി ഉണ്ടാവേണ്ടത്. പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ , തൃതീയ സോപാൻ എന്നിവ വിജയ കരമായി പൂർത്തിയാക്കി കൊണ്ട് 6 കുട്ടികൾ ഈ വർഷം രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായി.