ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/കൂടുതൽ വായിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
                ഇവിടെ ഇടത് വശത്ത് കാണുന്നത് 2014 ൽ കുറ്റിപ്പുറം സബ്‌ജില്ലാ ഐ.ടി മേളയിൽ സ്‌കൂളിന് ഓവറോൾ ട്രോഫി നേടിത്തന്ന വിജയികളുടെ ചിത്രമാണ്. പിന്നീട് തുടർച്ചയായി ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. 2014, 2015, 2016 എന്നീ വർഷങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും 2017, 2018 എന്നീ വർഷങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും 

സ്പോർട്സ് രംഗത്ത് സബ്‌ജില്ലാതലത്തിൽ നടന്ന മത്സരങ്ങളിൽ മാത്രമല്ല മറ്റ് പലരംഗങ്ങളിലും സ്‌കൂൾ വിജയിച്ചിട്ടുണ്ട്. സുബ്രതോ കപ്പിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പും സ്‍‌കൂളിന് ലഭിച്ചിട്ടുണ്ട്.2015 ലെ വിജയികൾ

                             സ്പോർട്സിലും പ്രവർത്തിപരിചയത്തിലും  കൂടി ഇതുപോലെതന്നെ തുടർച്ചയായി  ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഈ മൂന്നിനങ്ങളിലുമായി സ്‌കൂളിലെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം  സബ്‌ജില്ലാ ജില്ലാ കലാമേളകളിൽ മികച്ച വിജയം നേടുകയുണ്ടായി. അറബിക്ക് കലാമേളയിലും സബ്‌ജില്ലാ ഓവറോൾ ട്രോഫി നേടാൻ സ്‌കൂളിന് കഴിഞ്ഞു. കൂടാതെ ഐ.ടി. മേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ്( മൃദുൽ എം മഹേഷ്  ), സംസ്ഥാനതലത്തിൽ ഉപന്യാസമത്സരത്തിന് എ ഗ്രേഡ് ( അരുൺ ), തുടങ്ങിയ ചരിത്രങ്ങളുമുണ്ട്. കൂടുതൽ ഇനങ്ങളിൽ മികവ് പുലർത്താനുള്ള ശ്രമം നടക്കുന്നു.