ജി. വി. എച്ച്. എസ്സ്. എസ്സ്. പുതുക്കാട്/അക്ഷരവൃക്ഷം/കാലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കാലൻ


ഞാൻ, കോവിഡ്-19
എന്റെ വിളിപ്പേര് കൊറോണ
മാതാപിതാക്കളാരെന്ന് അറിയാത്തവൻ
ലോകത്തെ ഭീതിയിലാഴ്ത്തിയവൻ
കാലനായി അവതാരമെടുത്തുഞാൻ
മനുഷ്യനാശം സ്വപ്നം കണ്ടവൻ.
മനുഷ്യൻ എന്റെ വാസസ്ഥലം.
പ്രതിരോധ തന്ത്രങ്ങൾ
എന്റെ ശത്രുക്കൾ
പ്രതിരോധിച്ചാൽ നിനക്ക് നന്ന്.
എനിക്ക് ജാതിയും, മതവും, നിറവും,
രാഷ്ട്രീയവും, രാഷ്ട്രവുമില്ല.
എല്ലാവരും എന്റെ മിത്രങ്ങൾ
ആരു വിളിച്ചാലും ഇല്ലെങ്കിലും
ഞാൻ നിങ്ങളിലെത്തും.
ഏതു ഭൂഘണ്ഡവും
എനിക്കന്ന്യമല്ല.
എനിക്കാര് മണികെട്ടും..?



കൃഷ്ണദേവ്. കെ. എം
9 A, ജി.വി.എച്‌.എസ്.എസ്.പുതുക്കാട്
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത