ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്ഷരവൃക്ഷം/ലോകത്തെ ഭീതിയിലാഴ്ത്തി മഹാമാരി

ലോകത്തെ ഭീതിയിലാഴ്ത്തി മഹാമാരി

ഒരു വേനൽക്കാലസമയം. ജനങ്ങളെല്ലാം അവരവരുടെ ജോലികൾ നോക്കി പോവുകയായിരുന്നു. അങ്ങനെയിരിക്കെ ജനങ്ങളെ വിറപ്പിച്ചുകൊണ്ട് ഒരു രോഗം ലോകമെമ്പാടും പടർന്നുപിടിച്ചു.  ഏറ്റവും കൂടുതൽ ജനങ്ങൾ ജീവിക്കുന്ന ചൈനയിൽ ആയിരുന്നു ഈ രോഗത്തിന്റെ തുടക്കം.  ഒരാളിൽ കണ്ട രോഗം മറ്റുള്ളവരിലേക്ക് പകരുവാൻ തുടങ്ങി. അങ്ങനെ ദിവസങ്ങൾ നീളും തോറും രോഗികളുടെ എണ്ണവും കൂടി വന്നു. നിരവധി ആളുകൾ രോഗം ബാധിച്ച് മരിച്ചു വീഴാൻ തുടങ്ങി.

പിന്നീട് അവിടെ നിന്ന് യാത്രകളിലൂടെ മറ്റ് ഇടപെടലുകളുടെയും രോഗം പടർന്നു പിടിച്ചു. മെഡിക്കൽ രംഗം രോഗത്തെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങി. അവരുടെ സുഖവും സന്തോഷവും മാറ്റിവെച്ച് മുൻകരുതലുകളും നടപടികളും നടത്തി. ജനങ്ങൾ പരിഭ്രാന്തരായി. ആശുപത്രി ജീവനക്കാർ ആരോഗ്യപ്രവർത്തകർ പൊലീസുകാർ തുടങ്ങിയവർ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ വ്യാജവാർത്തകൾ വന്ന് ജനങ്ങളെ ഭയപ്പെടുത്തി.

 എല്ലാവരും പരിസരം ശുചിയാക്കി കൈയും മുഖവും കഴുകാൻ ശീലിച്ചു. ഇനിയങ്ങോട്ട് നമ്മൾ  കരുതലോടെ ഇരുന്നാൽ ഏതു രോഗവും ചെറുക്കാൻ കഴിയും.

അഭിജിത്ത് ബിനു
9 A ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം