ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അക്കാദമിക മികവ്

Schoolwiki സംരംഭത്തിൽ നിന്ന്

നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ചാലക്കുടിയിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ ആദ്യമായി എസ് എസ് എൽ സി ക്കു 100% കരസ്ഥമാക്കിയത് 2012 മാർച്ചിലായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് നിലനിർത്താനും സാധിച്ചിട്ടുണ്ട്. 2014 ൽ ഹരി ജി തോപ്പിൽ, 2015 ൽ അനന്തു പി ബി , 2016 ൽ സാഗർ എം കൃഷ്ണദാസ്,2017 ൽ ഹരികൃഷ്ണൻ പി യു എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ നേടി.