ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ താമരശ്ശേരിയിലെ വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. സാമൂഹ്യ ശാസ്ത്രത്തിലുള്ള കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശ്രീ കെ എസ് ഷാജു വിൻെറ നേതൃത്വത്തിൽ ആണ് സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നത് . സ്കൂൾ പാർലിമെൻറ് തെരെഞ്ഞെടുപ്പ്, സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ, ഗാന്ധിജയന്തി ദിന പരിപാടികൾ തുടങ്ങി സ്കൂളിലെ പല പരിപാടികളും സോഷ്യൽ സയൻസ് ക്ലബ്ബി ൻറെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.