കണ്ണിൽ കണ്ടതില്ല
കാതിൽ കേട്ടതില്ല
കോവിഡാം കൊറോണ
കവർന്നെടുക്കും ജീവനെ
നാടുനീളെ സഞ്ചരിക്കും
വേഷമില്ല ദേശമില്ല ഭാഷയില്ല
കയ്യിലൂടെ വായിലൂടെ ചുമയിലൂടെ
പകർന്നിടും കോവിഡ്
കൈ കഴുകാൻ സോപ്പിടാം
മുഖത്തൊരു മാസ്ക്കിടാം
വീടിനുള്ളിൽ അടച്ചിരിക്കാം
ഓടിച്ചിടാം കൊറോണയെ
പഠിച്ചിടേണം നല്ല ശീലം
പാലിച്ചീടാം വ്യക്തി ശുചിത്വം
മാതൃകയാകാം കൂട്ടുകാരെ
നാടിൻ നൻമയ്ക്കായ് ഒത്തു ചേരാം