ജി. യു. പി. എസ്. ബിലാത്തിക്കുളം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകനും നടനുമായ ശ്രീ നൗഷാദ് ഇബ്രാഹിം മുഖ്യാതിഥിയായി. ആട്ടവും പാട്ടും എന്നെ സെഷൻ നാടൻ പാട്ട് കലാകാരൻ ശ്രീ പ്രസാദ് വി.ഹരിദാസൻ നയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി.ചെയർമാൻ ശ്രീ. സതീഷ് അധ്യക്ഷനായി. എൻ എസ്. എസ്. കരയോഗം നൽകിയ പഠനോപകരണങ്ങൾ ശ്രീമതി വത്സലാ ഗോപിനാഥ് വിദ്യാലയത്തിന് കൈമാറി.