ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി സംരക്ഷണം

<
പരിസ്ഥിതിയെ സംരക്ഷിക്കുന്നത് തന്നെ പ്രകൃതി സംരക്ഷണമാണ്. പരിസ്ഥിതി സംരക്ഷണം വീട്ടിൽനിന്നും തുടങ്ങുന്നു . വീടും പരിസരവും എപ്പോഴും വൃത്തിയാക്കി വെയ്ക്കേണ്ടത് അത്യാവശ്യമാണ്. വായുമലിനീകരണം പരിസ്ഥിതിയെ കൂടുതൽ മലിനപ്പെടുത്തുന്നു .പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിക്കുന്നതും വാഹനങ്ങളുടെ അമിതമായ ഉപയോഗവും പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്നു .കാലാവസ്ഥ മാറ്റങ്ങൾ ഇതുമൂലം ഉണ്ടാവുന്നു. ഇത് പ്രകൃതിദുരന്തം വരുത്തി വെയ്ക്കുന്നു. അതുപോലെ ജലമലിനീകരണവും തടയണം. ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതിന് തുല്യമാണ്.പലവിധ രോഗങ്ങളെ തടയാൻ ഇതുമൂലം കഴിയും .നാം ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം നമ്മൾ ഓരോരുത്തരുടേയും കടമയാണ്.അതിനാൽ ഇനിയുളള നമ്മുടെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തിലൂടെ ഇന്ന് നാം അഭിമുഖീകരിക്കുന്ന കൊറോണയെ തുരത്താനുളളതാവട്ടെ എന്ന് ആശംസിക്കുന്നു.

വിദ്യാലക്ഷ്മി
2 B ജി. ബി .എൽ,പി എസ്, കൊടുവായൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം