ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/ പ്രകൃതി മയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മയം

പച്ചപ്പ് വിരിച്ചിട്ട പുൽമേടുകൾ
പോലെ,
ഭൂമിയിതാ നിൽപ്പു ഒരു
വധു എന്ന പോലെ.
പക്ഷിമൃഗാതികൾ പണികഴിപ്പിച്ച ആടയാഭരണങ്ങൾ അണിഞ്ഞു
ജലത്തിൽ ഒരു രഥം
നിർമിച്ചു
ഭൂമിയിതാ സഞ്ചരിപ്പു ഒരു
നാവികനെന്ന പോലെ.
പ്രഭാതത്തിൽ വിരിയുന്ന
ദീപങ്ങൾ പോലെ
എന്നെന്നും ഭൂമി ഒരുങ്ങി തിളങ്ങി ജ്വലിക്കുന്നു ഒരു
സൂര്യനെന്ന പോലെ.

ഭവ്യ കെ.ആർ.
VHSE-1 (S.E.T) ജി.വി.എച്ച്.എസ്.എസ്. ഗേൾസ് ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത