കൊറോണ

കേട്ടീലയോ നാട്ടിലെ ചീത്ത വാർത്ത
പാരിതിലെങ്ങും മരണമാണ്
കൊറോണയെന്നൊരു രോഗം മൂലം
മണ്ണിതിൽ മർത്ത്യൻ മരിച്ചിടുന്നു
കൊറോണയെ അകറ്റുവാൻ എന്തു ചെയ്യുo ...
സമ്പർക്കം നമ്മളൊഴിവാക്കേണം
നാടിന്റെ നന്മയെ കരുതി നമ്മൾ
ഹസ്തദാനം പാടെ കളഞ്ഞിടണം
സോപ്പിട്ട് കൈകൾ കഴുകിടേണം
മുഖാവരണം നമ്മളണിഞ്ഞിടേണം
ഒരു കൈ അകലത്തിൽ കഴിഞ്ഞിടേണം
കൊറോണയെ നമ്മളകറ്റിടേണം...

ഹൃദ്യ രമേശൻ
8 B ജി.ജി.വി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത