ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുട്ടികളിലെ സർഗ്ഗശേഷികൾ വികസിപ്പിച്ചെടുക്കുക എന്ന പൊതു ലക്ഷ്യബോധത്തോടെയാണ്  ഈ സംഘടനയുടെ പ്രവർത്തന ക്രമീകരണം.

സ്കൂൾ തലത്തിൽ രൂപം കൊള്ളുന്ന ഈ സംഘടനയ്ക്ക് സ്കൂളിലെ ഒരു അധ്യാപകൻ ചെയർമാനായും നേതൃപാടവമുള്ള ഒരു കുട്ടിയെ കൺവീനറായും ഉൾപ്പെടുത്തി പുതിയ അക്കാദമിക വർഷത്തിൽ വിദ്യാലയത്തിൽ സംഘടന രൂപം കൊള്ളുന്നു ഇതോടനുബന്ധമായി പ്രസിദ്ധ സാഹിത്യകാരന്മാരെ വച്ച് ഒരു ഉദ്ഘാടനവും നടത്താറുണ്ട്.

കുട്ടികളിൽ മനുഷ്യ ത്വബോധവും പ്രകൃതി സ്നേഹവും വളർത്തിയെടുക്കുക. വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി തന്നെ വിശേഷാൽ ദിനങ്ങളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക, കുട്ടികളിലെ സർഗ്ഗശേഷി വികസനത്തെ പോഷിപ്പിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്യുക എന്നിവ സംഘടന ലക്ഷ്യം വക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.