ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

2011 ലാണ് സ്കൂളിൽ JRC യൂണിറ്റ് ആരംഭിച്ചത്. എട്ടാം ക്ലാസിലെ 20 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റായാണ് തുടക്കമിട്ടത് . ഇപ്പോൾ എട്ടിലും ഒൻപതിലും 2 യൂണിറ്റുകളും പത്തിൽ ഒരു യൂണിറ്റും പ്രവർത്തിക്കുന്നു. ഏകദേശം 120 ഓളം കുട്ടികൾ ഇപ്പോൾ ജൂനിയർ റെഡ്ക്രോസിൽ അംഗങ്ങളായുണ്ട്.   പാലിയേറ്റീവ് കെയറിലേക്കുള്ള ധനസമാഹരണം, രോഗികളുടെ വീട് സന്ദർശനം , സ്കൂളിൽ വരാൻ സാധിക്കാത്ത കിടപ്പിലായ കുട്ടികൾക്കാവശ്യമായ സാധനങ്ങൾ അവരുടെ വീട്ടിൽ എത്തിക്കൽ തുടങ്ങിയ സേവന പ്രവർത്തനങ്ങളിൽ JRC കേഡറ്റുകൾ പങ്കാളികളാകുന്നു. പ്രളയകാലത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സഹായമെത്തിക്കാനും കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തിയ മാസ്ക് ചലഞ്ചിലും ജെ.ആർ.സി കേഡറ്റുകൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.