കൊറോണയുണ്ടത്രേകൊറോണയിപ്പോൾ
അവനൊരു അണുവാം കൊടും ഭീകരൻ
അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൽ ഭീഷണിയായി
ഇനിയാര് ഇനിയാര് മുൻപന്തിയിൽ എന്ന് രാഷ്ട്രങ്ങൾ ഓരോന്ന് ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ കേറിവരാതെ തടഞ്ഞീടു വാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണാ നീയിത്രയുംഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദനൃത്തത്തിൻ കളിപ്പാവയോ
സങ്കടമുണ്ട് ഉണ്ട് മനസ്സുഖമെല്ലാമേ സച്ചരാം മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് സത്യമാർഗ്ഗത്തിൻദിശയല്ലയോ
അഹന്ത ക ളെല്ലാമേ വെടിയുക മനുഷ്യാ നീ സഹകരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി ഈ അണുവിനെ കാണാതെ നിന്റെ നിസ്സാരത ഓർക്കുക നീ
അഭിനവ് പി
5H
ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസ്