ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2023-24/ബഷീർ അനുസ്മരണം

വിശ്വപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലായ് 21ന് വിദ്യാലയത്തിൽ നടത്തി. പ്രമുഖ കഥാകാരനും നാടകകൃത്തുമായ ശ്രീ ആദിത്യൻ കാതിക്കോടി അവർകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ദേഹം നടത്തിയ ഏകാങ്കനാടകം വളരെ ശ്രദ്ധേയമായി.