ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശന മുന്നൊരുക്കം

സ്കൂൾ പ്രവേശനത്തോടനുബന്ധിച്ച് SPC കുട്ടികൾ സ്കൂൾ വൃത്തിയാക്കുന്നതിലും അലങ്കരിക്കുന്നതിലും സജീവമായി പങ്കെടുത്തു.

ഓണം ത്രിദിന ക്യാമ്പ്

ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ സ്കൂളിൽ SPC ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീല അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, കോർഡിനേറ്റർ അമൽ സാർ പിടിഎ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു

പാസ്സിംഗ് ഔട്ട് പരേഡ്

കരൂപ്പടന്ന ഗവൺമെന്റ് ഹൈസ്കൂളും നടവരമ്പ് ഗവൺമെന്റ് ഹൈസ്കൂളും സംയുക്തമായി 14/02/2025 ശനിയാഴ്ച രാവിലെ 8 മണിക്ക് പാസ്സിംഗ് ഔട്ട്‌ പരേഡ് നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷക്കീല ടീച്ചർ മുഖ്യാതിഥിയായ ചടങ്ങിൽ SPC തൃശ്ശൂർ റൂറൽ അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ശ്രീ ബിജു ഒ എച്ച്, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുലൈഖ അബ്ദുള്ളക്കുട്ടി, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് അംഗം ശ്രീമതി പ്രീതി ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു. മുഖ്യാതിഥി തുറന്ന ജീപ്പിൽ  പരേഡ് പരിശോധിച്ചു. മുഖ്യാതിഥി അഭിസംബോധന ചെയ്ത് സംസാരിച്ചു. കുട്ടികളുടെ മാർച്ച് ഫാസ്റ്റും പരേഡും സമ്മാനദാനവും നടന്നു. വർണ്ണാഭമായ പാസ്സിംഗ് ഔട്ട്‌ പരേഡ് 9.30 യോടു കൂടി അവസാനിച്ചു.

പരേഡിന്റെ ദൃശ്യം