ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്

അകന്നു നിൽക്കാൻ നല്ല നാളേയ്ക്ക് വേണ്ടി നാം
അകന്ന് നിൽക്കാം പിന്നെയൊന്നിക്കുവാനായി
ഇന്നത്തെ അകലം നാളത്തെ അടുപ്പം
അകന്ന് നിൽക്കാം നല്ല നാളേയ്ക്ക് വേണ്ടി നാം
അകന്ന് നിൽക്കാം നല്ല പ്രകൃതിക്കുവേണ്ടി
കഷ്ട നഷ്ടങ്ങൾ മറന്നു നാം അകന്നിടാം
എല്ലാം നല്ലതിനെന്ന് ഓർത്തിട്ടകന്നിടാം
അകലം കുടുംബ ബന്ധങ്ങൾക്ക് അടുപ്പമായ് തീർന്നിടാം
സകല നന്മക്കായി നമുക്കിന്നകന്നിടാം
എല്ലാം നല്ലതിനെന്ന് ഓർത്തിട്ടകന്നിടാം
ഒന്നിച്ചിടാം നമുക്കൊന്നകന്നീടിലും
കൊറോണയെന്ന മഹാവ്യാധിയെയകറ്റുവാൻ
നന്മയുടെ പാഠങ്ങൾ ഉൾക്കൊണ്ടകന്നിടാം
നല്ലൊരു പുലരിക്കായ് അകന്നിടാം
നല്ലൊരു ദിനം വരുമെന്ന് ആശിക്കാം
അകന്ന് നിൽക്കാം നല്ല നാളേയ്ക്ക് വേണ്ടി നാം
 

നിവേദ്യ ഐ.
6 ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത