ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ പ്രതിസന്ധിയെയും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം ഈ പ്രതിസന്ധിയെയും

മഹാപ്രളയത്തിനു ശേഷം നമ്മെ തേടി വന്ന വലിയൊരു ഭീഷണിയാണ് കൊറോണ എന്ന കോവിസ് - 19. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ 2019 ഡിസംബറിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിയുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് വരുന്ന പകർച്ചവ്യാധിയായ കൊറോണ ഏറെ വൈകാതെ തന്നെ ആഗോളതലത്തിലേയ്ക്ക് വ്യാപിച്ചു. പല രാജ്യങ്ങളും ഇവനു മുൻപിൽ മുട്ട് കുത്തിയെന്നു തന്നെപറയാം. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. ചുമ,തുമ്മൽ എന്നിവയിലൂടെ ഉണ്ടാകുന്ന ചെറിയ സ്രവതുള്ളികൾ വഴിയാണ് ഇവ പടരുന്നത്. കൈകളിലെ അണുക്കളെ നശിപ്പിക്കാൻ ആണ് Break the chain നടത്തുന്നത്. വൈറസ് ബാധിക്കാൻ സാധ്യതയുള്ള കണ്ണി മുറിക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം. കൊറോണ എന്ന മഹാമാരിയെ തോൽപ്പിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. സാമൂഹിക വ്യാപനം എന്ന മഹാവിപത്തിനെ തടയാൻ നമുക്ക് ആകുന്നതൊക്കെ ചെയ്യാം. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാം..... "അകത്തിരിക്കാം..... അകറ്റീടാം കൊറോണയെ "

കൃഷ്ണേന്ദു രാജേഷ്
6 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം