ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്കായി വളരെ വിശാലമായ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനോപകരണങ്ങളാണ് ഇവിടെയുള്ളത്. സയൻസ് അദ്ധ്യാപകന്റെ നേതൃത്വത്തിലാണ് ലാബിന്റെ പ്രവർത്തനങ്ങൾ. കൃത്യമായ സമയങ്ങളിൽ കുട്ടികൾ ലാബിൽ വന്ന് പ്രവർത്തനങ്ങൾ നേരിട്ട് ചെയ്യുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇതിലൂടെയുള്ള പ്രവർത്തനങ്ങൾ ശാസ്ത്രമേളകൾക്കും മറ്റും കുട്ടികളെ പങ്കെടുക്കുവാൻ പ്രേരിപ്പിക്കുന്നു.