ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് 1872 ൽ സ്ഥാപിതമായ ഒരു സർക്കാർ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു ഗവ. മോഡൽ ബോയ്സ് സ്ക്കൂൾ . ഇതിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് സർക്കാർ നോമിനി ആയിരുന്നു. കൊച്ചി പ്രവശ്യയിലെ അപ്പർ സെക്കന്ററി സ്ക്കൂളുകളുടെ പ്രവർത്തനം നിയന്ത്രിച്ചുകൊണ്ടിരുന്ന എ.എഫ്. സിലി എന്ന യൂറോപ്യൻ 1877ൽ സ്ക്കൂളിന്റെ ഭരണസമ്പ്രദായം നിലവിൽ വരുത്തി.നാമമാത്രമായുണ്ടായിരുന്ന എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം . ഇരിങ്ങാലക്കുട നഗരത്തിനുചുറ്റുമുള്ള ഏഴോളം ഗ്രാമങ്ങൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏകസ്കൂളായിരുന്നു ഇത്.സവർണ്ണ അവർണ്ണഭേദമില്ലാതെ എല്ലാവർക്കും പഠനം നടത്താൻ സൗകര്യം നൽകിയ ഈ വിദ്യാലയത്തിന് വിദഗ്ധരായ അദ്ധ്യാപകരുടെ സേവനം ഒരു മുതൽക്കൂട്ടായിരുന്നു. മലയാളത്തിന്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഉൾപ്പെടെയുള്ള അദ്ധ്യാപകവൃന്ദം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസം നേടി സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്ന വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിനുമാറ്റുകൂട്ടുന്നു.