ജി.വി. എച്ച്. എസ്.എസ്. ചേളാരി/History

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ, ചേലമ്പ്ര പള്ളിക്കൽ, വള്ളിക്കുന്ന് പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായി ഉണ്ടായിരുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് 1960 -ൽ അനുവദിക്കപ്പെട്ട സെക്കണ്ടറി സ്ക്കൂളാണിത്. പിന്നീട് വോക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളും അനുവദിക്കപ്പെട്ടു. 1990 -ലാണ് ഈ സ്ഥാപനം പ്രിൻറിങ് ടെക്നോളജികൂടി പഠിപ്പിക്കുന്ന വോക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. 2004 -ൽ ഹയർ സെക്കണ്ടറി വിഭാഗംകൂടി പ്രവർത്തനമാരംഭിച്ചു.