Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


വായനദിനം

ഭാസ്കരൻ കരിങ്കപ്പാറയെ ആദരിച്ചു

ചെറുകഥ, നാടകം ഉൾപ്പെടെ ശ്രദ്ധേയമായ നാലു പുസ്തകങ്ങളുടെ രചയിതാവും ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ പൂർവവിദ്യാർഥിയും കൂടിയായ ഭാസ്കരൻ കരിങ്കപ്പാറയെ ജൂനിയർ റെഡ്ക്രോസ് സ്കൂൾ യൂണിറ്റ് ആദരിച്ചു. വായനദിനത്തിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയാണ് വിദ്യാർത്ഥികൾ ആദരം അർപ്പിച്ചത്. പ്രഥമാധ്യാപകൻ പി.പ്രസാദ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് സ്വാഗതവും വിദ്യാരംഗം കൺവീനർ എൻ.വി രൺജിത്ത് നന്ദിയും പറഞ്ഞു.