ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/കൊറോണയെ തോൽപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട് .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തോൽപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട് .
                  കേരളം പ്രകൃതിയുടെ സൗന്ദര്യം മുഴുവനും പകർന്നു കിട്ടിയ നാട് . ദൈവത്തിന്റെ സ്വന്തം   നാട് . അതുകൊണ്ട് തന്നെ ദൈവത്തിന്റെ  എല്ലാ പരീക്ഷണങ്ങളും ഈ കൊച്ചുനാടിനോട് തന്നെ . ഇതാ പുതിയ പരീക്ഷണം കൊറോണ.  ചൈനയിലെ  വുഹാനിൽ  പൊട്ടിപുറപ്പെട്ട  കൊറോണ  കേരളത്തിലൂടെ  ഇന്ത്യയിലെത്തി . ഇന്ത്യയിൽ  തന്നെ  ആദ്യ  കോവി‍ഡ് കേസ് കേരളത്തിന് സ്വന്തമായി . പിന്നീട്  ഇന്ത്യയിലെ  പല  സംസ്ഥാനങ്ങളിലും  ഇത് പടർന്ന് പിടിച്ചു. വികസിത  രാജ്യങ്ങളെല്ലാം  കൊറോണയ്ക്ക്   മുന്നിൽ മുട്ടുമടക്കി . ഈ  സമയത്ത്  സർക്കാർ  സമ്പൂർണ്ണ  

ലോക്ഡൗൺ പ്രഖ്യാപിച്ചു . അപ്പോഴാണ് സാധാരണ ജനങ്ങൾക്ക് ഈ രോഗത്തിന്റെ തീവ്രത മനസിലാവുന്നതും എല്ലാവരും വീടുകളിൽ ഒതുങ്ങിയിരിക്കേണ്ട സാഹചര്യം ഉണ്ടായതും . വിദേശത്ത് നിന്ന് വരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ സർക്കാർ ആവശ്യപ്പടുകയും 98 % ശതമാനം പേരും അനുസരിക്കുകയും ചെയ്തതു കൊണ്ട് തന്നെ സമൂഹവ്യാപനം തടയാൻ കഴിഞ്ഞത് നമ്മുടെ നാടിനാണ് . അങ്ങനെ ഈ കൊച്ചുകേരളം ലോകത്തിന്റെ നെറുകയിൽ എത്തി . ഞാനീ കേരളത്തിന്റെ മണ്ണിൽ നിന്ന് പറയുന്നു നമ്മൾ ഒറ്റക്കെ‍ട്ടായി ഇതിനേയും നേരിടും . ഉറപ്പ് .


ഫഹദ് റഹ് മാൻ
8 .എ ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം