ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ലോകമെങ്ങും ഭീതി പരത്തി
മഹാമാരി വന്നെത്തി
കോവിഡിൻ പേരു കേട്ടാൽ
‍‍ഞെട്ടി വിറയ്ക്കും മാലോകർ.

അറിയാതെ നാമൊന്നുത്തൊട്ടുപോയാൽ
അറിയണം വൈറസു നമ്മിലേറാം.
കൈകൾ കഴുകേണം വൃത്തിയായി
വദനം മറയ്ക്കാൻ മറന്നിടല്ലേ.

അകലം പാലിയ്ക്കാം നമ്മൾ തമ്മിൽ
കളികളെല്ലാം നമുക്ക് മാറ്റിവെയ്ക്കാം
സ്വസ്ഥമായ് സ്വന്തം ഗൃഹത്തിൽ വാഴാം
തുരത്തീടാം നമുക്ക് കോവിഡിനെ

അശ്വിൻ ടി വി
8 ജി വി രാജ സ്പോർട്ടസ് സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത