സഹായം Reading Problems? Click here


ജി.വി.എൽ.പി.എസ് ചിറ്റൂർ/தமிழ்/குழந்தைகள்/கதைகள்

Schoolwiki സംരംഭത്തിൽ നിന്ന്

கதைகள்

கடவுளும் வண்டிக்காரனும்

ஒரு வண்டிக்காரன் நான்கு சக்கர வண்டியொன்றை கிராமத்தின் தெரு ஒன்றில் ஓட்டிக்கொண்டு சென்றான்.அப்போது ஒரு பள்ளத்தை நோக்கி வண்டியின் சக்கரம் சரிந்து தடம் புரண்டு விட்டது.பட்டிக்காட்டு வண்டிக்காரன் அதைக் கண்டு பிரமித்து நின்றுவிட்டான்.பள்ளத்தில் விழுந்துவிட்ட வண்டியைத் தூக்கி நிறுத்துவதற்கு முயற்சிக்காமல், தனக்கு உதவிசெய்ய ஆண்டவனை பலவாறாக உரத்த குரலில் கூவி அழைத்தான்.ஆண்டவனும் அவன் முன்பு தோன்றி, உன் தோள்களால் முட்டுக்கொடுத்து சக்கரத்தைப் பள்ளத்திலிருந்து தூக்கி நிறுத்தி,மாடுகளையும் அதட்டி ஓட்டி உன் வேலைகளை நீயே செய்து கொள்ள முயற்சி செய்யும் வரை என்னை உதவிக்கு வரும்படிக் கூப்பிட்டு வணங்காதே.அப்படிச் செய்யாமல் என்னை உதவிக்கு அழைப்பதனால் உனக்கு விதப்பிரயோஜனமும் கிடைக்காது, என்று கூறியருளி மறைந்தார்.தன் கையே தனக்கு உதவி என்பதை பட்டிக்காட்டு வண்டிக்காரனும் புரிந்து கொண்டான்.


முயலின் தந்திரம்

ஒரு காட்டில் ஒரு முரட்டுச்சிங்கம் வசித்து வந்தது.அது அனைத்து விலங்குகளையும் ஒவ்வொரு நாளாக ஒவ்வொரு விலங்காக வந்து தனக்கு உணவாகக் கட்டளையிட்டது.அதன்படி முயலின் முறை வந்தபோது முயல் எப்படியாவது சிங்கத்திற்குப் பாடம் புகட்ட எண்ணியது.அதன்படி முயல் சிங்கத்திடம் தாமதமாக வந்தது. சிங்கம் முயலைப் பார்த்து தாமதத்திற்கான காரணத்தைக் கேட்டது.அப்போது முயல் அந்தக் கிணற்றுக்குள் வேறொரு சிங்கம் இருக்கிறது.அது தன்னை சாப்பிட வந்ததாகக் கூறியது.அதைக் கேட்ட முரட்டுச் சிங்கம் கிணற்றுக்குச் சென்று எட்டிப் பார்த்தது.அங்கு தண்ணீரில் தெரிந்த தனது நிழலை வேறு சிங்கம் என்று நினைத்தது.அதைத் தாக்க கிணற்றுக்குள் குதித்தது.முயலும் சிங்கத்திடமிருந்து தப்பித்துக் கொண்டது.


என் நண்பன்

அருண் என் நண்பன். காலை முதல் மாலை வரை எப்போதும் தண்ணீரிலேயே இருப்பான்.வாயைத் திறந்து திறந்து மூடுவான்.ஆனால் எதுவும் பேச மாட்டான்.கண்ணை திறந்து கொண்டே தூங்குவான்.அது எப்படி? அவன் வேறு யாரும் இல்லை நான் வளர்க்கும் மீன் தான்.നന്മയുടെ പ്രതിഫലം

ഒരിടത്ത് ചിന്നു എന്നും മിന്നു എന്നും കേരളം കുട്ടികളുണ്ടായിരുന്നു.അവർ ചങ്ങാതിമാരായിരുന്നു.ചിന്നു നല്ല കുട്ടിയും മിന്നു ചീത്ത കുട്ടിയും ആയിരുന്നു.ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ അമ്മു എന്ന് പേരുള്ള അവരുടെ ചങ്ങാതി വീണു കിടക്കുന്നത് കണ്ടു.മിന്നു അതു ശ്രദ്ധിക്കാതെ പോയി.ചിന്നു അമ്മുവിനെ എഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നു വെച്ചുകൊടുത്തു ഇതെല്ലാം അറിഞ്ഞ ടീച്ചർ ചിന്നുവിനെ അഭിനന്ദിച്ചു.


മേശയുടെ ആത്മകഥ

പ്രിയപ്പെട്ട കൂട്ടുകാരെ,ഞാനാണ് നിങ്ങളുടെ മേശ.ഞാൻ ആദ്യം അനുവിൻറെ വീട്ടുമുറ്റത്ത് ഒരു കുഞ്ഞു തയ്യാറായിരുന്നു.അവർ എനിക്ക് വെള്ളവും വളവും തന്നു.ഞാനും അനുവും നല്ല കൂട്ടുകാരായി.ഞാനങ്ങനെ വളർന്നു വലുതായി.അപ്പോൾ അവളുടെ അച്ഛൻ എന്നെ മുറിക്കാൻ പോവുകയാണ് എന്ന് അവളുടെ അമ്മയോട് പറഞ്ഞു.എനിക്ക് വളരെ സങ്കടമായി.പിറ്റേന്ന് എന്നെ മുറിക്കാൻ മരംവെട്ടുകാരൻ വന്നു.അനു ഒരുപാട് കരഞ്ഞു.അവൾ കരയുന്നത് കണ്ട് എനിക്ക് കൂടുതൽ സങ്കടമായി.മരം വെട്ടുകാർ വെട്ടുമ്പോൾ എനിക്ക് ഒരുപാട് വേദനിച്ചു.വെട്ടി കഴിഞ്ഞ് അവർ എന്നെ എവിടെയൊക്കെയോ കൊണ്ടുപോയി.എന്നെ കൊണ്ടുപോയത് ഒരു കമ്പനിയിലേക്ക് ആയിരുന്നു.അവിടെ നിന്ന് എന്നെ ചെത്തി മിനുസമാക്കി.പിന്നെ എന്നെ എത്തിച്ചത് ഒരു സ്കൂളിലേക്ക് ആയിരുന്നു.അവിടുത്തെ ടീച്ചർ എൻറെ മേലെ ബുക്കും പേനയും എല്ലാം വയ്ക്കും.എന്നാലും എനിക്ക് വളരെ സന്തോഷമാണ്.എന്നാൽ അനുവിന്റെ കാര്യമോർക്കുമ്പോൾ നല്ല സങ്കടം വരും.

                                                           എന്ന് മേശ.

അച്ഛൻറെ ദുഷ്ട സ്വപ്നം

ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു.അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല.അങ്ങനെ കുറെ വർഷങ്ങൾ കഴിഞ്ഞ് സുന്ദരമായ ഒരു ആൺകുഞ്ഞ് ജനിച്ചു.അച്ഛന് ഒരു ആഗ്രഹമുണ്ടായിരുന്നു.എല്ലാവർക്കും വേണ്ടി നല്ല വീടും,കാറും വാങ്ങണമെന്ന്.കുറെ വർഷങ്ങൾ കഴിഞ്ഞ് അങ്ങനെതന്നെ സംഭവിച്ചു.അച്ഛൻ നല്ല കാറും വീടും വാങ്ങി.ഒരു ദിവസം കുട്ടി പുതിയ കാറിൻറെ ക്ലാസിൽ വരച്ചു.ഇത് ദൂരെ നിന്ന് കണ്ട അച്ചന് ദേഷ്യം വന്നു.അച്ഛൻ കുട്ടിയെ തല്ലി. കുട്ടിയുടെ കൈയ്യിൽ നിന്ന് ചോര വന്നു.ആശുപത്രിയിൽ പോയപ്പോൾ അറിഞ്ഞു കൈ മുറിഞ്ഞുവെന്നു.അച്ഛൻ കാറിൻറെ ക്ലാസ്സിൽ നോക്കുമ്പോൾ കുട്ടിയെ എഴുതിയത് I love you my dear daddy എന്നാണ്.അച്ഛൻ ഓർത്തു കാറിൻറെ പെയിൻറ് കളയാം പക്ഷേ മകൻറെ കൈവിരൽ വയ്ക്കാൻ പറ്റില്ല.അച്ഛൻ മകനെ കെട്ടിപ്പിടിച്ചു.അച്ചന് മനസ്സിലായി തൻറെ മുൻകോപമാണ് എല്ലാത്തിനും കാരണം.നല്ല ഓർമ്മ

ഞാൻ കുഞ്ഞായിരിക്കുമ്പോൾ ധാരാളം കാര്യങ്ങൾ അമ്മ പറഞ്ഞു തന്നിട്ടുണ്ട്.സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു തന്നു.റോഡിലൂടെ വളരെ ശ്രദ്ധിച്ചു നടക്കണം.പരിചയമില്ലാത്തവർ വിളിച്ചാൽ ഒപ്പം പോകരുത്,മറ്റുള്ളവരുടെ സാധനങ്ങൾ കട്ടെടുക്കരുത്,ടീച്ചർമാർ പറയുന്നത് അനുസരിക്കണം,കൂട്ടുകാരുമായി വഴക്കിടരുത്,ഭക്ഷണം വെറുതെ കളയരുത്,രാവിലെ ഉണരുമ്പോൾ ദൈവത്തോടും പ്രാർത്ഥിക്കണം.ഇതെല്ലാം എനിക്ക് അമ്മ പറഞ്ഞു തന്നതാണ്.അമ്മ പറഞ്ഞുതന്ന ഈ നല്ല കാര്യങ്ങൾ ഇന്നും ഓർമ്മിക്കുന്നു.ഈ കാര്യങ്ങളെല്ലാം ഞാനിന്നും അനുസരിക്കുന്നു.


പ്രത്യുപകാരം

ഒരു വീട്ടിൽ ഭയങ്കര എലിശല്യം.എന്ത് സാധനം വെച്ചാലും കടലാസായാലും പ്ലാസ്റ്റിക്കാ യാലും തുണിയായാലും എലി നശിപ്പിക്കും.ശല്യം സഹിക്കാനാവാതെ വീട്ടമ്മ എലിക്കെണി വെച്ചു.പാവം ഒരു എലി വിശന്നുവലഞ്ഞ് നടക്കുകയായിരുന്നു.എലിക്കെണിക്കുള്ളിലെ തേങ്ങ മുറി തിന്നാൻ തലയിട്ടതും കെണിയിൽ കുടുങ്ങി.കരയാൻ തുടങ്ങി.അതുവഴി വന്ന പൂച്ച എലിയെ കണ്ടതും എലി സഹായം ചോദിച്ചു.ഞാൻ സഹായിക്കാം എന്ന് പറഞ്ഞ് പൂച്ച വേഗം എലി കെണിയുടെ കൊളുത്ത് തുറന്ന് എലിയെ രക്ഷപ്പെടുത്തി.അവൻ പൂച്ചയോട് നന്ദി പറഞ്ഞ് അവിടെ നിന്നും പോയി.


വിടപറയുമ്പോൾ

എന്നെ നിങ്ങൾക്കറിയാമല്ലോ? കുട്ടികളെ നിങ്ങൾക്ക് എന്നെ അറിയുന്നുണ്ടോ? എത്ര ജനങ്ങളാണ് എന്നെ ഉപേക്ഷിക്കുന്നത്.ഒരു കുട്ടി ഒരു മാസത്തിൽ എത്ര പേനയാണ് കളയുന്നതെന്ന് നിങ്ങൾക്കറിയാമോ? എങ്കിൽ എത്ര സ്കൂളിൽ എത്ര കുട്ടികൾ ആയിരിക്കും അവർ എത്ര പേനയാണ് കളയുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല? ഉപയോഗിച്ചതിനു ശേഷം നിങ്ങളെന്നെ വലിച്ചെറിയുകയല്ലേ ചെയ്യുന്നത്? നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് തെറ്റാണെന്ന് തോന്നുന്നില്ല? ഇനിയെങ്കിലും ഒന്ന് ആലോചിച്ച് ചെയ്യൂ.ഓ....... ഇത് ഭയങ്കരം തന്നെ എന്നെ പാടെ ഉപേക്ഷിക്കാൻ എല്ലാവരും തുടങ്ങുകയാണ്.പരിസ്ഥിതിക്ക് ദോഷം ആണെന്ന് പറയുന്നു.ഞാൻ പോയി ഇനി ഈ രംഗത്ത് മഷിപ്പേന വരാൻ പോവുകയാണ്.എന്നാലും എനിക്ക് സങ്കടമില്ല നിങ്ങൾ ചെയ്യുന്നത് നല്ലതല്ലേ.

                                                        എന്ന് സ്വന്തം, ബോൾപേന.
                                                                                                                         

മാന്ത്രിക മുത്തശ്ശിയും ചിന്നുവും

ഒരിടത്ത് ചിന്നു എന്ന പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.ആ കുട്ടിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല.ഒരു ദിവസം ചിന്നു വിറക് ശേഖരിക്കാൻ പോവുകയായിരുന്നു.അപ്പോൾ മാന്ത്രിക മുത്തശ്ശി അവിടെ ഇരുപ്പുണ്ടായിരുന്നു.അപ്പോൾ മാന്ത്രിക മുത്തശ്ശി ചിന്നുവിനോട് ചോദിച്ചു,നീ എവിടേക്കാണ് പോകുന്നത്?ചിന്നു പറഞ്ഞു എനിക്ക് അച്ഛനും അമ്മയുമില്ല.അതുകൊണ്ട് ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.ഞാൻ ചോറ് വയ്ക്കാൻ വിറക് ശേഖരിക്കാൻ വന്നതാണ്.അപ്പോൾ മാന്ത്രിക മുത്തശ്ശി പറഞ്ഞു,നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന്.ചിന്നു അത് സമ്മതിച്ചു.മാന്ത്രിക മുത്തശ്ശിയും ചിന്നുവും സന്തോഷത്തോടെ ഒന്നിച്ചു താമസിച്ചു.


വികൃതിയായ പൂച്ചക്കുട്ടനെ നായകുട്ടി ഓടിച്ചേ....

വികൃതിയായ ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു.ആ പൂച്ചക്കുട്ടി എല്ലാവരെയും ഉപദ്രവിക്കും.ഒരു ദിവസം അവൻ നടക്കാനിറങ്ങി.അപ്പോൾ ഒരു കോഴിയമ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു.അവൻ ഓടിച്ചെന്ന് അവനെ ഉപദ്രവിച്ചു.അപ്പോൾ ഒരു നായ വരുന്നുണ്ടായിരുന്നു.നായക്കുട്ടൻ അത് കണ്ടു. അയ്യോ....ആ കോഴി അമ്മയെ ആ പൂച്ചക്കുട്ടി ഉപദ്രവിക്കുന്നല്ലോ.... ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ വേറെ കാര്യം.നായക്കുട്ടൻ ആലോചിച്ചു.പെട്ടെന്ന് അവനെ ഒരു ബുദ്ധി തോന്നി.അവനൊന്ന് ഒച്ചവെച്ചു.ഞെട്ടിപ്പോയ പൂച്ചക്കുട്ടി അവിടന്ന് ഒറ്റയോട്ടം.അതുകണ്ട കോഴിയമ്മ നായകുട്ടനോട് നന്ദി പറഞ്ഞു.


ബാഗിൻറെ ആത്മകഥ...

ഞാനൊരു പാവം ബാഗാണ് പക്ഷേ എന്തൊക്കെ അനുഭവിക്കണമെന്നോ? കേട്ടോ എൻറെ ആത്മകഥ

രാവിലെ എന്നെ ഒരു പിടിത്തമാ,മനു.കമ്പി പിടിച്ചു നിലത്തുകൂടി വലിച്ചിഴച്ച് കസേരയിലേക്ക് എടുത്ത് ഇടും.നിലത്തുകൂടി വലിക്കുമ്പോഴും,കസേരയിലേക്ക് ഇടുമ്പോഴും ഭയങ്കര വേദനയാ.അതുകഴിഞ്ഞ് എൻറെ ഉള്ളിലേക്ക് ബുക്കുകൾ എല്ലാം ചറപറ പോലെ ഇടും.എന്നിട്ട് എന്നെയും എടുത്ത് ബസ്റ്റോപ്പിലേക്ക് പോവും.ബസ് വന്നാലുടനെ ബസ്സിലേക്ക് ഓടിക്കേറും.ബസ്സിലൊക്കെ എന്താ തിരക്ക്! തെങ്ങി ഞെരുങ്ങിയാണ് സ്കൂൾ വരെ പോകുന്നത്.സ്കൂളിലെത്തിയാൽ പിന്നെ പറയണോ? ക്ലാസിചെന്നാ എന്നെ ബെഞ്ചിന്റെ അടിയിലേക്കിടും.ബുക്കെടുത്ത് എഴുതും.ടീച്ചറങ്ങ് പോയാൽ മതി ആൺകുട്ടികളെല്ലാം ഓടിക്കളിക്കും.ഓടിക്കളിക്കുമ്പം ചവിട്ടെല്ലാം എനിക്കാ കൊള്ളുന്നെ.സ്കൂൾ വിട്ടുകഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങും.വീട്ടിൽ ചെന്നാ എന്നെ വലിച്ചെറിഞ്ഞ് ചായകുടിച്ച് കളിക്കാൻ പോവും.ഇതാണ് എൻറെ ആത്മകഥ.

കൂട്ടുകാരെ നിങ്ങൾ മനു ചെയ്യുന്നതുപോലെ ചെയ്യരുത് കേട്ടോ.നിങ്ങളുടെ ബാഗിനും വേദനിക്കില്ലേ?...


ആനക്കുട്ടിയുടെ കഥ

ഒരിടത്ത് ഒരാനക്കുട്ടി ഉണ്ടായിരുന്നു.മഹാ വികൃതിയായിരുന്നു.അച്ഛനും അമ്മയും എന്തു പറഞ്ഞാലും അനുസരിക്കില്ല.ഒരുദിവസം ആനക്കുട്ടി കാട്ടിലേക്ക് തനിയെ പോകാനൊരുങ്ങി.അപ്പോൾ അമ്മ പറഞ്ഞു മോനെ തന്നെ കാട്ടിലേക്ക് പോകരുത് ആപത്തു വരും.ആനക്കുട്ടി അമ്മ പറഞ്ഞത് അനുസരിക്കാതെ കാട്ടിൽ പോയി.അവിടെ വലിയൊരു കുഴിയുണ്ടായിരുന്നു.ആനക്കുട്ടി അത് കാണാതെ കുഴിയിൽ വീണു.ആനക്കുട്ടി പേടിച്ച് ഉറക്കെ കരഞ്ഞു.അമ്മ അത് കേട്ട് ഓടിവന്നു.അമ്മയ്ക്ക് ഒരു ബുദ്ധി തോന്നി.അപ്പുറത്തുള്ള ഒരു മരത്തിലെ വള്ളി ഇട്ടുകൊടുത്തു.ഇതിൽ പിടിച്ചോ അമ്മ പറഞ്ഞു.അമ്മ വലിച്ച് മുകളിലേക്ക് കയറ്റി.ആനക്കുട്ടി കരഞ്ഞുകൊണ്ടു പറഞ്ഞു.ഇനി ഞാൻ അമ്മ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയാവാം.അമ്മയ്ക്ക് അത് കേട്ടപ്പോൾ സന്തോഷമായി.അതോടെ അവൻറെ വികൃതിയും മാറി.