ജി.വി.എച്ച്.എസ് കോട്ടുകാൽ ഇംഗ്ലീഷ് ക്ലബ്ബ്

    ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ശ്രിമതി ജെ. സിജ ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടക്കുന്നു. റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് പെയിന്റിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം , ഉപന്യാസ മത്സരം , ഇംഗീഷ് പത്രവായന, കൊളാഷ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വിജയികൾക്ക് വായനാദിന സമാപനസമ്മേളനത്തിൽ സമ്മാനം പ്രസിദ്ധ യുവകവി ശ്രീ വിനോദ് വെള്ളായണി നൽകി. ഓരോ ആഴ്ചയിലും ക്ലബ്ബിൽ ഡിബേറ്റ്, പ്രസംഗം പോലുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
    ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരു അസംബ്ലി ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു.