ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവർത്തനങ്ങൾ 2025 - 26
ജൂൺ 2 സ്കൂൾ പ്രവേശനോത്സവം
ഇരിയണ്ണി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂളിൾ 2025 - 26 വർഷത്തെ പ്രവേശനോത്സവം ഉദുമ എം.എൽ.എ ശ്രീ. സി എച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു.തദവസരത്തിൽ മുളിയാർ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. മിനി പി വി അധ്യക്ഷത വഹിക്കുകയും സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ജൂലി ഉണ്ണി സ്വാഗതം ആശംസിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബി കെ നാരായണൻ , സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് , VHSE വിഭാഗം പ്രിൻസിപ്പാൾ ഇൻചാർജ് ശ്രീ. സുജീന്ദ്ര നാഥ് , ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുൽ സലാം എ എം തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ആദ്യമായി ആവിഷ്‌ക്കരിച്ച സുംബ ഡാൻസ് കുട്ടികൾക്കായി പരിചയപ്പെടുത്തി. തുടർന്ന് പുതിയ വർഷത്തെ പാഠപുസ്തക വിതരണവും ശ്രീ.എം.എൽ.എ നിർവഹിച്ചു .ഈ വർഷത്തെ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം കുട്ടികൾ അതിമനോഹരമായി അവതരിപ്പിച്ചു. കുട്ടികൾക്ക് വിവിധങ്ങളായ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അതിനോടനുബന്ധിച്ച് നടത്തി.
ജൂൺ 5 - പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണം ചെടികൾ കൈമാറി ആഘോഷിച്ചു. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷം GVHSS ഇരിയണ്ണി ഹിന്ദി ക്ലബ് വ്യത്യസ്ഥമായ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതിയുടെ നിലനിൽപ്പിന് കുട്ടികൾക്കെന്ത് ചെയ്യാൻ കഴിയുമെന്ന ചിന്ത അവരിലുണർത്താൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ആവശ്യകതയെ ഉത്ബോധിപ്പിക്കാനും, ഈ വർഷത്തെ പ്രമേയമായ പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തെ പറ്റി ബോധ്യപ്പെടുത്തുന്നതിനും ഇന്നത്തെ പരിപാടിക്ക് കഴിഞ്ഞു. കുട്ടികൾ കൊണ്ടു വന്ന ചെടികൾ മുഖ്യാതിഥി പ്രകാശൻ പാത്തനടുക്കം, ഉത്ഘാടകൻ BM പ്രതീപ്പ് (PTA പ്രസിഡൻ്റ്) പ്രിൻസിപ്പൾ ജൂലി എസ് എ , ഹെഡ്മാസ്റ്റർ അബ്ദുസ്സലാം, SRG കൺവീനർ മിനീഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ഉഷാ ന്ദിനി, സീനിയർ അസിസ്റ്റൻ്റ് അനു മുകുന്ദ്, ജ്യോതിമോൾ പി ജോസഫ് എന്നിവർക്കും കൂടാതെ ക്ലബംഗങ്ങൾ പരസ്പരം കൈമാറുകയും അവ നട്ടു നനച്ച് വളർത്താൻ സ്വന്തം കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്യാൻ കഴിഞ്ഞത് പുതിയൊരു അനുഭവമായി
ജൂൺ 19 - വായന ദിനം
ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിയണ്ണിയിൽ വായനദിനത്തോടനുബന്ധിച്ച് പി.എൻ.പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരനും സഹകാരിയുമായ ശ്രീ.രാഘവൻ ബെള്ളിപ്പാടി നിർവ്വഹിച്ചു.അദ്ദേഹത്തിൻ്റെ " സാക്ഷിമൊഴി " എന്ന കവിതാ സമാഹാരത്തിൽ ,വായനയുടെ വളർത്തച്ഛൻ പി.എൻ പണിക്കരെ കുറിച്ച് അദ്ദേഹമെഴുതിയ "പുതു വായുടെ തിരുവാ" എന്ന കവിത ആലപിച്ചു കൊണ്ടാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.തുടർന്ന് കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലി.പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൾ സലാം എ .എം അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപിക അനുമുകുന്ദ്, എസ്.ആർ.ജി കൺവീനർ ശ്രീ. മിനിഷ് ബാബു കെ സ്കൂൾ ലീഡർ കുമാരി ഇഷാൻവി, വിദ്യ രംഗം സെക്രട്ടറി കുമാരി ശിവന്യ കെ എന്നിവർ സംസാരിച്ചു.മലയാളം അധ്യാപിക പ്രസന്ന ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഉഷാ നന്ദിനി നന്ദിയും പറഞ്ഞു.