ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂൺ 27 ന് ലഹരി വിരുദ്ധ ക്ലാസ് സോഷ്യൽ സയൻസ് ക്ലബ് യു. പി വിഭാഗം സംഘടിപ്പിക്കുകയുണ്ടായി... സ്വാഗതമേകി കൊണ്ട് രമ്യ ടീച്ചർ സംസാരിക്കുകയുണ്ടായി. തൃത്താല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ സജിത്ത് സാറാണ് ലഹരി വിരുദ്ധ ക്ലാസ് എടുത്തത്. വളരെ നല്ല ക്ലാസ് ആയിരുന്നു. യു.പി കുട്ടികൾക്ക് വളരെ എളുപ്പം മനസ്സിലാകുന്ന തരത്തിലാണ് സർ ക്ലാസ് എടുത്തത്. കുട്ടികളും വളരെ ഉത്സാഹത്തോടുകൂടിയാണ് ക്ലാസിൽ പങ്കെടുത്തത്. കുട്ടികളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ സാറ് ചൊല്ലിക്കുകയും ചെയ്തു. നന്ദി പറഞ്ഞത് ഏഴാം ക്ലാസിൽ പഠിക്കുന്ന അമേയ ആയിരുന്നു.