ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25/എച്ച് എസ്

എസ് എസ് ക്ലബ്‌  ഉദ്ഘാടനം

20.06.2024 ന് ഉച്ചയ്ക്ക് 1. 30ന് എസ് എസ് ക്ലബ്‌  ഉദ്ഘാടനം ഈ  വർഷത്തെ പ്രധാന പദ്ധതിയായ " കുട്ടിക്കൊരു കൈത്താങ്ങ് " പദ്ധതി  ഉദ്ഘാടനംചെയ്തു കൊണ്ട് ആരഭിച്ചു.  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ പഠനോ  പകരണങ്ങളും, മറ്റു ആവശ്യമായ പിന്തുണയും നൽകുക എന്നതാണ് ഈ പദ്ധതി.  സാമൂഹ്യ  സേവനസന്നദ്ധത കുട്ടികളിൽ വളർത്താനും അതുവഴി നാളെയുടെ നല്ല പൗരൻമാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന  സ്കൂൾ തല പദ്ധതിയാണിത്.