രാവിൽ കാണാതെ നിൽക്കും
തിങ്കളും
പൂ നിലാവ് പൊഴിക്കുന്നുണ്ട്.
കത്തിനിൽക്കുന്ന സൂര്യനും
ഊർജ്ജം കൊടുത്ത്
ഉണർത്തുന്നുണ്ട്.
വിയർത്തൊലിക്കുന്ന
കുന്നിൻ്റെ മനസ്സും
ആനന്ദത്തിലലിയുന്നുണ്ട്.
മുഖമുരഞ്ഞ ചൂലും
വൃത്തിയാക്കാറുണ്ടെന്നോർത്ത്
അഭിമാനിക്കുന്നുണ്ട്.
വെയിലേറ്റ് തളർന്ന
പൂക്കളിലും
പുഞ്ചിരി വിരിയുന്നുണ്ട്.
മനുഷ്യരേ...
നിങ്ങളെന്തേ സൗഭാഗ്യരായിട്ടും
നൻമകളെ നശിപ്പിക്കുന്നു?