അവൻ എഴുതാനായി
പേനയുടെ അടപ്പൂരി.
"അടപ്പിട് കൊറോണയാണ്"
പിന്നിൽ നിന്നൊരു വിളി.
അവൻ ചെവി കൊടുത്തില്ല.
എഴുത്തിതിനു ശേഷം ടോപ്പിടാൻ മറന്നു.
പേനയാകെ ലീക്കായി.
കയ്യിലുള്ള മഷി
ഉപ്പാടെ തുണിയിൽ തുടച്ചു.
ഉപ്പ ആക്രോശിച്ചു.
ഉമ്മ തുണി അലക്കാൻ തുടങ്ങി.
മഷി
വീട്ടുകാരുടെ വസ്ത്രത്തിലെല്ലാം കറവരുത്തി.