ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണാഭമായി.. പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വർണശബളമായ പ്രവേശനോൽസ പരിപാടി സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി മുഖ്യാതിഥിയായി. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് മെഗാ ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ട് പരിപാടിയിൽ സജീവസാന്നിധ്യമായി. പി.ടി.എ കമ്മിറ്റി മെമ്പർമാരായ റസാഖ് കാട്ടിൽ ,ബിജു ഇ കെ , സമീറ കെ ,ഡെപ്യൂട്ടി എച്ച് എം ആബിദ, എ.ടി രഞ്ജിത്ത്, സി രാജീവൻ എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ എം.എം മൂസകോയ സ്വാഗതവും വി.ആർ പ്രേംജിത്ത് നന്ദിയും പറഞ്ഞു .തുടർന്ന് നിഷപുറക്കാട് നാടൻപാട്ട് അവതരിപ്പിച്ചു

gallery>