ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്‌

പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമായ കേരളം ലോകഭൂപടത്തിൽ ടൂറിസം സാധ്യത ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നാണ്. മലകളും കാടുകളും കടലോരങ്ങളും വെള്ളച്ചാട്ടങ്ങളും കേരളത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.. കേരള വിനോദ സഞ്ചാര ടൂറിസം മേഖലകളുടെ ഉന്നമനത്തിനായാണ് സ്കൂളികളിലും ടൂറിസംക്ലബ് രുപീകരിക്കുന്നത്. കുട്ടികൾക്ക് ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും സുരക്ഷിതമായ യാത്രകൾ അനുഭവവേദ്യമാക്കാനും സാധിക്കും.. ഉത്തരവാദിത്ത്വത്തോടെ യാത്രകൾ നടത്താനും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനുമൊക്കെ കുട്ടികൾ തയാറാകുന്നു.. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ യാത്രകൾ സുഗമമല്ല.. എങ്കിലും യാത്രകൾ അനുഭവവേദ്യമാക്കാൻ ടൂറിസം ക്ലബ്‌ ശ്രമിക്കുന്നു