ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


കൊറോണ നാടുവാണീടും കാലം
        മാനുഷരെല്ലാരുമൊന്നുപോലെ
        തിക്കും തിരക്കും ബഹളമില്ലാ
       വാഹനാപകടം തീരെയില്ല .
      വട്ടം കൂടാനും കുടിച്ചിടാനും
      നാട്ടിൻ പുറങ്ങളിലാരുമില്ല.
      ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
     കഞ്ഞി കുടിച്ചാലും സാരമില്ല
     കല്ലെറിയാൻറോഡിൽജാഥയില്ല.
      കല്ല്യാണത്തിൽ പോലും ജാഡയില്ല.
      നേരമില്ലെന്ന പരാതിയില്ലാ
     ആരുമില്ലെന്നുള്ള തോന്നലില്ല
    എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
     കള്ളൻ കൊറോണ തളർന്നുവീഴും.
     എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
     നന്നായി നമ്മൾ ജയം വരിക്കും

 


ഫാത്തിമ ഹിബ .ഇ.
5 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത