ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

വൃക്ഷങ്ങളും പക്ഷികളും നദികളും പരിസ്ഥിതിയുടെ പ്രധാന ഘടകങ്ങളാണ് ജീവ രാശികൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ് മനുഷ്യൻ പ്രകൃതിയുടെ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നു. പെട്ടി മാറ്റുന്നതിനു പകരം പുതിയവ വളർത്തുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. വൻപ്രദേശങ്ങൾ നശിക്കാൻ ഇത് കാരണമാകുന്നു.

വൃക്ഷ നാശം മണ്ണൊലിപ്പിനും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. മരങ്ങൾ നശിക്കുന്ന അതിലൂടെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ആവശ്യമായ ശുദ്ധവായു ഇല്ലാതാകുന്നു. വൃക്ഷ നശീകരണം മഴ ലഭ്യത കുറയ്ക്കുന്നു. ഇത് ശുദ്ധ ജല ദൗർലഭ്യം ഉണ്ടാക്കുന്നു. നദികളും മറ്റും വറ്റിവരണ്ട് പോകുന്നു. പ്ലാസ്റ്റിക്കുകളുടെ മറ്റും അമിതഉപയോഗം പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് ജല മലിനീകരണത്തിനും മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടാനും കാരണമാകുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുന്നു. പ്രകൃതി എത്ര സുന്ദരം ആണ്. പുഴകളും തോടുകളും ആറുകളും പച്ചപ്പുനിറഞ്ഞ സുന്ദരിയായ പ്രകൃതിയെ മനുഷ്യൻറെ ഇടപെടൽ കൊണ്ട് നശിപ്പിക്കാതിരിക്കാൻ ശ്രമിക്കാം

ശ്രുതി കെ പി
5 B ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം