ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻറെ സൃഷ്ടിയാണ് വിദ്യാഭ്യാസം. വിദ്യാർത്ഥികളിൽ ആരോഗ്യമുള്ള മനസ്സും ജീവിതവും വാർത്തെടുക്കുന്നതിന് കരിങ്കപ്പാറ ഗവണ്മെന്റ് യു പി സ്കൂളിൽ ഓരോ വർഷവും ആരോഗ്യ ക്ലബ് പുതുക്കി രൂപീകരിക്കുന്നു. ക്ലബ്ബിനു കീഴിൽ നിരവധിയായ വൈവിധ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.

പെട്ടെന്നുള്ള അപകടനില തരണം ചെയ്യാൻ ഫസ്റ്റ് എയ്ഡ് ബോക്സ് സ്കൂളിൽ സജീവമായി നിലവിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ ആരോഗ്യ ക്ലബിന്റെ കീഴിൽ വിവിധ ഏജൻസികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി കണ്ടെത്തുന്നു.