ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ 2020-ലെ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
2020-ലെ കോവിഡ് 19
                    മാർച്ച്‌ 10നു വന്ന വാർത്തയിലുടെയാണ് ഞാൻ ഈ കൊറോണയുടെ ഭീകരതയെ കുറിച്ച് മനസ്സിലാക്കുന്നത്. സ്കൂൾ പൂട്ടുന്നു, പരീക്ഷകളില്ല എന്നുള്ള അറിയിപ്പ്, ഞാൻ വാപൊളിച്ചു പോയി സന്തോഷം അടക്കാൻ വയ്യാതെ ഓടിനടന്നു പറഞ്ഞു   കുട്ടിത്തമനസ്സിൽ എന്റെ ചിന്തഗതി എന്നിൽ മാത്രം ഒതുങ്ങിയുള്ളൂ കൊറേണ എന്ന രോഗം കോവിഡ് 19 എന്നവൈറസ് കൊന്നൊടുക്കിയത് ലക്ഷകണക്കിന്  ജനങ്ങളെയാണ് എന്ന് അമ്മ പറഞ്ഞപ്പോൾ, ആഹ്ലാദിച്ചതിന് എനിക്ക് കുറ്റബോധം തോന്നി. കളിയുടെ ആരവം എന്നെ വിട്ടുമാറി കുരച്ചിലായായി മെല്ലെ, മെല്ലെ, എനിക്ക് നിയന്ത്രണം വന്നു. 
കൈ കഴുകിയും, വാ മ‍ൂടികെട്ടിയും, കളിക്കാൻ പോവുന്നതിലുംനിയന്ത്രണം വന്ന‍ു. അങ്ങനെ എല്ലാത്തിലും സ്കൂൾ അടച്ചപ്പോൾ സന്തോഷിച്ച എനിക്ക് സ്കൂൾ ഇല്ലാത്തതിൽ ആയി സങ്കടം. ലോക്ക്ഡോൺ കാലത്തെ വിഷു എന്നെ കൂടുതൽ സങ്കടപ്പെടുത്തി. അച്ചനും, അമ്മയും, ഏട്ടനും ഒരുമിച്ചുള്ള ഷോപ്പിംഗ്‌ വിഷു ദിവസത്തിൽ വൈകുന്നേരമുള്ള യാത്ര അങ്ങനെ എല്ലാം എനിക്ക് ഈക്കാലം നഷ്ടപ്പെടുത്തി പടക്കം പേടിച്ചു ചെവിപൊത്തി നിൽക്കുന്ന എന്റെ മുന്നിലേക്ക് പൂത്തിരി വെളിച്ചവുമായ് വരുന്ന ഏട്ടൻ. അത് ഓർക്കുമ്പോൾ സങ്കടം വരുന്നു. അമ്മ എന്നെ സമാധാനിപ്പിച്ചു. നമ്മുക്ക് ഒന്നിച്ചു ഒരുമയോടെ ഈ ഓടിക്കാം എന്ന് അമ്മ പറഞ്ഞു,.
ഇതൊക്കെ എന്റെ നഷ്ടങൾ ആണ് എങ്കിലും അനുഭവിച്ചറിഞ കുറച്ച് സുഖം ക‍ൂടിയുണ്ട് താനെ നീങ്ങികൊണ്ടിരുന്ന എന്റെ ജീവിതത്തില്ലേക്ക് ലോക്ഡൗൺ കൊണ്ടുവന്ന മാറ്റങ്ങല്ലാണ് കുടുംബത്തോടൊപ്പമ്മുള്ള നിമിഷം. ഞങ്ങൾ കളിക്കാറുണ്ട്, സംസാരിക്കാറുണ്ട്, ഫോണിൽ നോക്കി ഓരോ അലങ്കാരവസ്തുക്കൾ നിർമിക്കാറുണ്ട്, വീടും പരിസരവും വൃത്തിയാക്കി, ചെടികൾ നട്ടു, ഇതി നോടെപ്പം തന്നെ കൊറോണയെ പൊരുതി ജയിക്കാൻ എല്ലാ പൊതു നിർദേശങ്ങൾ പാലിക്കാറുണ്ട്.
എല്ലവരും രോഗ മുക്തി നേടാൻ പ്രാർത്ഥനയോടെ......
അനഘ
5സി ജി.യ‍ു.പി.സ്ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം