കൊറോണ...
വുഹാനിൽ നിന്നും വന്നവൻ ഞാൻ.
കോവിഡ് 19 എൻ പേര് .
വീടുകൾ തോറും നാടുകൾ തോറും കയറിയിറങ്ങി നടക്കും ഞാൻ .
വലിയവനില്ല ചെറിയവനില്ല എല്ലാവരിലും കയറും ഞാൻ .
കയറിക്കഴിഞ്ഞാൽ പെരുകിപ്പെരുകി ആയിരമായി മാറും ഞാൻ
പിന്നെ ആയിരം പേർക്കു പകർത്തും ഞാൻ.
ശുചിത്വത്തോടെ ജാഗ്രതയോടെ നിന്നാലെന്നുടെ കഥ കഴിയും .