ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം/ലോക ഓസോൺ ദിനം - സെപ്റ്റംബർ 16

ഓസോൺ ദിനാചരണം 2002

          മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രകൃതിയെയും പരിസ്ഥിതിയെയും എത്രമാത്രം ദോഷകരമായ ബാധിച്ചു എന്നതിൻറെ പ്രകടമായ ഉദാഹരണം ആണല്ലോ അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ ഉണ്ടായ സുഷിരങ്ങൾ.. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 ഓസോൺ ദിനാചരണം   ക്രിയാത്മകമായ വിവിധ പ്രവർത്തനങ്ങൾ വഴി സ്കൂളിൽ നടത്തപ്പെട്ടു.. സയൻസ് ക്ലബ് കൺവീനർ ശ്രീമതി അമൃത ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.. രാവിലെ ഓസോൺ ദിന സന്ദേശം നൽകുകയും ഒരു ബോധവൽക്കരണ പ്രവർത്തനം എന്ന നിലയിൽ കുട്ടികളെ കൊണ്ട് ആ സന്ദേശം ഉൾക്കൊള്ളാനുള്ള അവസരം നൽകുകയും ചെയ്തു.. എൽ.പി ,യു.പി വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം ക്വിസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു... മികച്ച ഉപന്യാസങ്ങൾ തെരഞ്ഞെടുത്ത് സമ്മാനാർഹരെ ആദരിക്കുകയും ചെയ്തു... പ്രദർശന ഇനമായി കുട്ടികളെ കൊണ്ട് പോസ്റ്റർ രചന അവരുടെ വീടുകളിൽ നിന്ന് ചെയ്യിക്കുകയും, അത് സ്കൂൾ വരാന്തയിൽ ഒരു പ്രദർശനമായി ക്രമീകരിക്കുകയും ചെയ്തു... സയൻസ് ക്ലബ്ബ് കൺവീനർക്കൊപ്പം മറ്റ് സയൻസ് അധ്യാപകരും പ്രവർത്തനങ്ങളിൽ പങ്കാളികളായി....